ജീവിതത്തിന്റെ വിജയങ്ങള്‍ സമ്പത്തിന്റെയോ ആഗ്രഹങ്ങളുടെയോ മാനദണ്ഡങ്ങളനുസരിച്ച് അളക്കരുത്.നിങ്ങളുടെ ഏതെങ്കിലുമെരാഗ്രഹം സാധിച്ചെന്ന് കരുതി ഒരു പ്രവര്‍ത്തി വിജയമാകില്ല. അങ്ങനെ ധരിക്കുമ്പോള്‍ വിജയത്തെ നിങ്ങള്‍ തെറ്റായി കണക്കാക്കുന്നു. ചെറുതായി മനസ്സിലാക്കുന്നു.ഏതൊരു വിജയവും വിജയമാകണമെങ്കില്‍ ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ ആന്തരജീവിതത്തെ കുറെക്കൂടി മെച്ചപ്പെടുത്തുന്നതാകണം.അഥവാ അതിലൂടെ കുറെക്കൂടി ഉയര്‍ന്ന കാഴ്ചപ്പാട് ജീവിതത്തെപ്പറ്റി ഉണ്ടാകണം.അല്ലാത്ത വിജയങ്ങള്‍ആദ്യം തരുന്ന സന്തോഷങ്ങള്‍ക്കുശേഷം ദുഃഖം പ്രദാനം ചെയ്യുന്നു.അതിനാല്‍ യതാര്‍ത്ഥ വിജയങ്ങള്‍ക്ക് പരിശ്രമിക്കാം.നേട്ടങ്ങള്‍ കിടക്കുന്നത് പുറത്തല്ല;നിങ്ങള്‍ക്കുള്ളിലാണ്.ആ നിങ്ങളെ തേച്ചുമിനുക്കിയെടുക്കുന്നതാകട്ടെ ഓരോ വിജയവും
-മഹാത്മാ ഗാന്ധി-
അതാത് സാഹചര്യങ്ങളോടുള്ള നിങ്ങളുടെ മനസ്സിന്റെ കൃത്യമായ പ്രതിപ്രവര്‍ത്തനമാണ് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത്.അത് നേടുന്നവര്‍ ആ പ്രവര്‍ത്തിയില്‍ വിജയിക്കുന്നു
-ഗോര്‍ഡന്‍ ചൈല്‍ഡ്-
എന്റെ ഹൃദയമാണ് ഈശ്വരന്റെ അചഞ്ചലമായ ആസ്ഥാനം. ആ പരമാര്‍ത്ഥം ഗ്രഹിച്ച് കൌടില്യം,
തിന്മ തുടങ്ങിയ അമംഗളങ്ങളും അഭിശപ്തങ്ങളുമായ സകലദുര്‍വിചാരങ്ങളെയും നിയന്ത്രിച്ചുനിര്‍ത്തട്ടെ
സ്വച്ഛവും നിര്‍മ്മലവുമായ സ്നേഹത്താല്‍ ഞാന്‍ അങ്ങയെ പ്രതിഷ്ഠിക്കുകയും ചെയ്യട്ടെ.എല്ലാ പ്രവ
ര്‍ത്തികളുടെയും ചാലകശക്തി അങ്ങാണ് എന്ന വസ്തുത മനസ്സിലാക്കി എന്റെ എല്ലാ കര്‍മ്മങ്ങളിലും
അങ്ങയുടെ മഹത്വം ഞാന്‍ പ്രചരിപ്പിച്ചുകൊള്ളാം
-രബീന്ദ്രനാഥ ടാഗോര്‍ -
വേനല്‍ കഴുകിവച്ച പാടത്ത് കുളത്തിന്റെ ഓരം പറ്റി നില്‍ക്കുന്ന കണിക്കൊന്നയില്‍ ശൂന്യത മാത്രം
ഈ ശൂന്യതയെ വെറുത്താണ്16വര്‍ഷം മുമ്പ് അയാള്‍ ഗ്രാമത്തെ ഉപേക്ഷിച്ചുപോയത്.പക്ഷേ,എവിടെയും അയാള്‍ക്ക് ആഗ്രഹിച്ചത് കിട്ടിയില്ല ഒടുക്കം ഗ്രാമത്തിലേക്ക്
തന്നെ തിരിച്ചു വന്നു.വീട്ടിലേക്കുള്ള വഴിയില്‍ ആരും അയാളെ തിരിച്ചറിഞ്ഞില്ല,ഗ്രാമവും
പ്രധാന സദ്ഗുണങ്ങള്‍ നാലെണ്ണമാണ്;ധീരത,കൃത്യധാരണ,ആത്മനിയന്ത്രണം,നീതിബോധം ഇവ
യില്ലാതാക്കുന്ന എട്ട് തിന്മകളുമുണ്ട്;ധിക്കാരം,ഭീരുത്വം,കൌശലം,അജ്ഞത,സദാചാരഭ്രംശം,മൂഢത
ആര്‍ത്തി,ക്രൌര്യം -സിസെറോ-
ഗീതയോ ബൈബിളോ ഖുറാനോ ഇല്ലാത്ത ഒരിടത്തേക്ക് മനുഷ്യരാശിയെ നയിക്കുകയാണ് നമ്മുടെ
ലക്ഷ്യം.അതിന് ഈ മൂന്ന് ധാരയേയും അന്യോന്യം രഞ്ജിപ്പിച്ച് ഒന്നാക്കണം ഏകത്വം എന്ന മതത്തി
ന്റെ വ്യത്യസ്തപ്രകാശനങ്ങളാണ് ഇവയെല്ലാം എന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു.
-സ്വാമി വിവേകാനന്ദന്‍ -